ന്യൂഡല്‍ഹി:2024 സെന്‍സസിന് ശേഷം സ്ത്രീ സംവരണ ബില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതിനാലാണ് സ്ത്രീകളുടെ ബില്‍ യാഥാര്‍ത്ഥ്യമായത് എന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ ഇരു ബില്ലുകള്‍ക്കും ഈ കഴിഞ്ഞ സെപ്തംബര്‍ 29 ന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമായി മാറിയിരുന്നു. സെപ്റ്റംബര്‍ 20നാണ് പാര്‍ലിമെന്റിന്റെ ഇരു സഭകളും ഈ ബില്ല് പാസാക്കിയത്. നാരി ശക്തി വന്ദന്‍ അധിനിയം’ എന്ന പേരിലാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭയില്‍ 454 എംപിമാര്‍ ബില്ലിനെ പിന്തുണച്ചിരുന്നു. എ ഐ എം ഐ എമ്മിന്റെ രണ്ട് എംപിമാര്‍ മാത്രമായിരുന്നു ബില്ലിനെ എതിര്‍ത്തത്.
ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആയി ഉയരും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാര്‍ ഉണ്ടാകും. നിലവില്‍ 11 വനിതകളാണുള്ളത്. ഭാവിയില്‍ ലോക്സഭയിലേക്കു കേരളത്തില്‍നിന്നുള്ള 20 എംപിമാരില്‍ 6 പേര്‍ വനിതകളായിരിക്കും.
Discussion about this post