ഗാന്ധിനഗര്‍:വജ്ര വ്യവസായത്തിന്റെ പുതിയ കേന്ദ്രമായ ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് കെട്ടിടം.സൂറത്ത് നഗരത്തിനടുത്തുള്ള ഖജോദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഏകദേശം 3,400 കോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വജ്ര വ്യാപാരത്തിനു ആവശ്യമുള്ള സേവനങ്ങളെല്ലാം ഒറ്റ കുടക്കീഴില് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ് സൂറത്ത് ഡയമണ്ട് ബോഴ്സ്.
15നിലയുള്ള ഒന്‍പത് കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ഓരേസമയം 65,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ കെട്ടിടത്തിന് കഴിയും. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന നേട്ടവും ഡയമണ്ട് ബോഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്. വജ്രത്തിന്റെ കട്ടിങ്, പോളിഷിങ്ങ് തുടങ്ങി ചെറുതും വലുതുമായ വ്യാപരങ്ങള്‍ക്കുള്ള ഇടം ഇവിടെ സജജമാണ്. 1.5 ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങളും ഇതിലൂടെ നല്‍കും.
അന്താരാഷ്ട്ര വജ്ര, ആഭരണ വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായിരിക്കും ഇത്. അത് അത്യാധുനിക ‘കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്’ ഇറക്കുമതിക്കും കയറ്റുമതിക്കും, റീട്ടെയില്‍ ജ്വല്ലറി ബിസിനസ്സിനായുള്ള ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിംഗ് സൗകര്യവും സുരക്ഷിത നിലവറകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post