വാണ്ടറേഴ്‌സ്: പേസും ബൗൺസും നിറഞ്ഞ വാണ്ടറേഴ്‌സ് പിച്ചിൽ സൗത്താഫ്രിക്കയെ വെറും 117 റൺസ് എടുക്കുന്നതിനിടെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ. ആർഷദീപ് സിംഗ് അഞ്ച് വിക്കറ്റ് എടുത്ത മത്സരത്തിൽ 4 വിക്കറ്റുമായി അവേശ് ഖാൻ മികച്ച പിന്തുണ കൊടുത്തു. കുൽദീപ് യാദവിനാണ് അവശേഷിച്ച ഒരു വിക്കറ്റ്
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു നല്ല തുടക്കം ലക്ഷ്യമാക്കി ഇറങ്ങിയ ദക്ഷിണാഫ്രിക്ക എന്നാൽ തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ട് ഓപ്പണർമാരെയും റണ്ണൊന്നും എടുക്കന്നതിന് മുമ്പ് പുറത്താക്കി ആർഷദീപ് സിംഗ് ഞെട്ടിച്ചു. തുടർന്ന് മൂനാം വിക്കറ്റിൽ ടോണി ഡി സോർസി മാക്രത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തി നോക്കിയെങ്കിലും സ്കോർ ബോർഡ് 42 ൽ നിൽക്കെ സോർസിയെയും പുറത്താക്കി ആർഷദീപ് വീണ്ടും സൗത്താഫ്രിക്കയുടെ നട്ടെല്ലൊടിച്ചു. പിന്നീട് കൃത്യമായ ഇടവേളയിൽ സൗത്താഫ്രിക്കൻ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു
ഒമ്പതാം വിക്കറ്റിൽ നന്ദ്രേ ബെർജറും ഫിൽകുൽവയെയും രക്ഷാപ്രവർത്തനം നടത്തിനോക്കിയെങ്കിലും തന്റെ അവസാന ഓവർ എറിയാനെത്തിയ ആർഷദീപ് ഫിൽകുൽവേയോയെ പുറത്താക്കി തന്റെ 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ നന്ദ്രേ ബെർജറെ പുറത്താക്കി കുൽദീപ് യാദവ് സൗത്ത് ആഫ്രിക്കൻ പതനം പൂർത്തിയാക്കി
Discussion about this post