Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘2020ലെ ഓർമ്മകൾ ദീർഘകാലം ഷീ ജിൻ പിംഗിനെ വേട്ടയാടും‘: ഗാൽവനിലെ പ്രത്യാക്രമണം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർണയിച്ചുവെന്ന് മുൻ കരസേന മേധാവി

അടിക്ക് മറുപടി തിരിച്ചടിയാണെന്ന് അയൽ രാജ്യങ്ങളെയും ലോകത്തെയും ഇന്ത്യ ബോദ്ധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്

by Brave India Desk
Dec 18, 2023, 10:55 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: 2020 ജൂൺ 16ന് കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ചൈനീസ് കടന്നുകയറ്റത്തിന് ഏറ്റ എണ്ണം പറഞ്ഞ തിരിച്ചടി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഓർമ്മകളെ ദീർഘകാലം വേട്ടയാടുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. അടിക്ക് മറുപടി തിരിച്ചടിയാണെന്ന് അയൽ രാജ്യങ്ങളെയും ലോകത്തെയും ഇന്ത്യ ബോദ്ധ്യപ്പെടുത്തിയ ദിവസമായിരുന്നു അത്. ഗാൽവനിൽ ഇന്ത്യ അന്ന് നടത്തിയ പ്രത്യാക്രമണം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർണയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി ദശാബ്ദങ്ങൾ നീണ്ടു നിന്ന സംഘർഷങ്ങളിൽ ചൈനീസ് ലിബറേഷൻ ആർമിക്ക് നേരിടേണ്ടി വന്ന ശക്തമായ തിരിച്ചടിയായിരുന്നു 2020ൽ ഗാൽവനിലേത്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തിന് ഊർജ്ജം പകർന്ന സംഭവമായിരുന്നു അതെന്നും നരവാനെ പറഞ്ഞു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ജൂൺ 16 ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ പിറന്നാൾ ദിനമായിരുന്നു. പിംഗിന് പിറന്നാൾ സമ്മാനം നൽകാൻ ചൈനീസ് സൈന്യം തീരുമാനിച്ചതിന്റെ ഫലമായിരുന്നിരിക്കാം ഗാൽവനിലെ കടന്നു കയറ്റം. എന്നാൽ സംഭവിച്ചത് വിപരീത ഫലമായിരുന്നുവെന്നും നരവാനെ കൂട്ടിച്ചേർത്തു.

പട്രോളിംഗ് പോയിന്റ് 14ൽ ചൈനീസ് സൈന്യം ഉയർത്തിയ രണ്ട് കൂടാരങ്ങൾ പൊളിച്ചു മാറ്റാൻ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കൂട്ടാക്കിയില്ല. തുടർന്ന് ഇന്ത്യൻ സൈന്യം അതേ സ്ഥാനത്ത് കൂടാരം നിർമ്മിക്കാൻ ആരംഭിച്ചു. ഇത് തടയാനെത്തിയ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിമിഷാർദ്ധം കൊണ്ട് അസംഖ്യം ചൈനീസ് സൈനികർ മരിച്ചു വീണു. ആ സംഘർഷത്തിൽ 20 ധീരയോദ്ധക്കൾ നമുക്ക് വേണ്ടി വീരമൃത്യു വരിച്ചതും നരവാനെ അനുസ്മരിച്ചു.

ഒരുവശത്ത് നയതന്ത്രവും മറുവശത്ത് ആക്രമണവും എന്ന നയമാണ് ചൈന അയൽരാജ്യങ്ങളോട് സ്വീകരിക്കുന്നത്. ഇന്ത്യയോട് ഇത്തരത്തിൽ ഇരട്ടത്താപ്പ് കാട്ടിയാൽ ഫലം ദുരന്തമായിരിക്കുമെന്ന് ഗാൽവനിൽ വെച്ച് ചൈനക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ നമുക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇരു വിഭാഗങ്ങളും ആയുധധാരികളായിരുന്നുവെങ്കിലും തോക്കോ മറ്റ് സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ല. വെറും കൈയും വടികളും ദണ്ഡുകളും ഉപയോഗിച്ചായിരുന്നു പ്രയോഗം. ഭൂമിശാസ്ത്രപരമായ മുൻതൂക്കം ചൈനക്കായിരുന്നു. എന്നാൽ എന്ത് വില കൊടുത്തും അവരെ നേരിടാൻ താൻ അന്ന് നിർദേശം നൽകുകയായിരുന്നുവെന്ന് നരവാനെ വ്യക്തമാക്കി.

അന്നത്തെ സംഘർഷങ്ങളിൽ ചൈനീസ് സൈന്യത്തിന് വലിയ നഷ്ടങ്ങൾ സംഭവിച്ചു. 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് പിന്നീട് ഓസ്ട്രേലിയൻ ഗവേഷക സംഘം സാക്ഷ്യപ്പെടുത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആണെന്ന് പിന്നീട് റഷ്യൻ ഏജൻസികൾ സ്ഥിരീകരിച്ചു.

ആയുധം കൊണ്ട് അതിർത്തി തർക്കങ്ങൾ പരിഹരിക്കാനാകില്ലെന്ന് ചൈനക്ക് അന്ന് ബോദ്ധ്യപ്പെട്ടു. നിർജീവ പ്രതിരോധത്തിൽ നിന്നും സജീവ പ്രതിരോധത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം അവരെ ഇരുത്തി ചിന്തിപ്പിച്ചു. പിന്നീട് അത്തരം വിവേകശൂന്യമായ നടപടി ചൈനയുടെ ഭാഗത്ത് നിന്നും ആവർത്തിച്ചില്ല. 2020 മെയ് മാസത്തിൽ ആരംഭിച്ച ചൈനയുടെ പ്രകോപനങ്ങൾക്ക് അന്നാണ് അവസാനം ഉണ്ടായതെന്നും നരവാനെ അറിയിച്ചു.

പിന്നീട് നടന്ന ചർച്ചകളിൽ പ്രായോഗികമായ അഭിപ്രായങ്ങൾ ഉയർത്തുവാനും ഇന്ത്യയുടെ ഭാഗം വിശദമായി കേൾക്കാനും ചൈന തയ്യാറായി. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. തർക്ക വിഷയങ്ങളിൽ സമീപ ഭാവിയിൽ തന്നെ പരിഹാരം കാണാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും മുൻ കരസേന മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: General M M NaravanechinaindiaXi Jin PingGalwan clash
Share1
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies