ഡല്‍ഹി: ഒരു തീവ്രവാദി ആക്രമണത്തിന് പാകിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബി.ജെ.പി. എന്നാല്‍, പാകിസ്ഥാനുമായുള്ള ചര്‍ച്ച സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
ശനിയാഴ്ച്ച പത്താന്‍കോട്ടിലുണ്ടായ ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്കാന് ഇന്ത്യ സജ്ജമാണ്. ഏതുതരം തീവ്രവാദ ആക്രമണങ്ങള്‍ക്കും തക്ക മറുപടി നല്കാന് ഇന്ത്യ സുസജ്ജമാണെന്ന് ബി.ജെ.പി സെക്രട്ടറി ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച ബി.ജെ.പി ഭീകരരെ വധിച്ച സൈന്യത്തെയും പ്രകീര്‍ത്തിച്ചു.
സംഭവത്തോടുള്ള പാകിസ്ഥാന്റെ പ്രതികരണം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ആക്രമണം ഇന്‍ഡോ പാക് ചര്‍ച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തക്ക സമയത്ത് തക്ക നടപടികളുണ്ടാവുമെന്നായിരുന്നു ശര്‍മയുടെ പ്രതികരണം.
Discussion about this post