ദേര ഗാസി ഖാൻ (ബലൂചിസ്ഥാൻ):പാകിസ്താൻ നടപ്പിലാക്കുന്ന ബലൂച് വംശഹത്യയ്‌ക്കെതിരായ മാർച്ചിൽ ബലൂചിസ്ഥാനിലെ ദേര ഗാസി ഖാനിൽ തടിച്ചു കൂടിയ വൻ ജനാവലി നിരവധി ബലൂച് കേഡർമാരുടെ അറസ്റ്റിനെതിരെയും ബലൂച് ജനതയുടെ തിരോധാനത്തിനെതിരെയും കുത്തിയിരിപ്പ് സമരം നടത്തി.
ദേര ഗാസി ഖാനിൽ ബലൂച് യൂണിറ്റി കമ്മിറ്റി നടത്തിയ റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. മക്രനിലെ ഘായൂർ ബലോച്ച്, ജലവാൻ, സരവാൻ, കൊഹിസ്ഥാൻ, കോ-ഇ-സുലൈമാൻ, ദേരാ ഗാസി ഖാൻ എന്നീ സ്ഥലങ്ങളിലും ജനങ്ങൾ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദമുയർന്നു.
ബലൂചിസ്ഥാൻ സംസ്ഥാനത്ത് നിങ്ങളുടെ ഭീകരത അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. ആളുകളെ തട്ടിക്കൊണ്ടു പോകുകയും കൊല്ലുകയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുകയും ചെയ്യുന്ന പ്രക്രിയ ഇനി ബലൂച് രാഷ്ട്രം അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകയായ മെഹ്‌റംഗ് ബലോച്ച്, സമൂഹമാധ്യമമായ എക്‌സിൽ പുറത്തുവിട്ട ഒരു പോസ്റ്റിൽ പറഞ്ഞു, നിങ്ങൾക്ക് പണം കൊടുത്തിറക്കിയ സൈനികരുടെ ശക്തിയുണ്ടെന്ന് കരുതുന്നുവെങ്കിൽ, ഞങ്ങൾക്ക് ജനങ്ങളുടെ ശക്തിയുണ്ടെന്ന് ഓർമ്മ വേണം , ഈ ജനശക്തി ഉപയോഗിച്ച് ഞങ്ങളുടെ വീണ്ടെടുപ്പ് വരെ ഞങ്ങൾ സമരം തുടരും
പാകിസ്ഥാനിലെ ഏറ്റവും വലുതും എന്നാൽ ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ ഏതാണ്ട് സമ്പൂർണ്ണ അരാജകത്വത്തിലാണുള്ളത് . 2005 മുതൽ, പാകിസ്ഥാൻ സുരക്ഷാ സേന ബലൂച് ദേശീയ പ്രസ്ഥാനത്തെ ക്രൂരമായി അടിച്ചമർത്തുകയും പ്രവിശ്യയിൽ വംശീയവും വിഭാഗീയവുമായ അക്രമങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാൽ കലാപം ഇല്ലാതാക്കുന്നതിൽ പാകിസ്ഥാൻ സായുധ സേന പരാജയപ്പെട്ടു – അതിനാൽ ഇന്നും അവിടെ രക്തച്ചൊരിച്ചിൽ തുടരുന്നു
Discussion about this post