ഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോള്‍ വായുമലിനീകരണം കുറയുന്നതായി വിവരങ്ങള്‍. ഇന്നലെ മാത്രം നഗരത്തിലെ വായു മലിനീകരണത്തില്‍ 20 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍.
നേരത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ വാഹന നിയന്ത്രണത്തിന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഒറ്റ-ഇരട്ട അക്കങ്ങളിലുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാവൂ എന്നാണ് നിയമം. വാഹന നിയന്ത്രണം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ 500ല്‍ താഴെ മാത്രം പേരാണ് പിഴയൊടുക്കേണ്ടി വന്നിട്ടുളളത്. ജനുവരി പതിനഞ്ച് വരെയാണ് ആദ്യ പരീക്ഷണമെന്ന നിലയില്‍ വാഹന നിയന്ത്രണത്തിനുളള ഒറ്റ-ഇരട്ട പദ്ധതി നടപ്പിലാക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന്, കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കള്‍, ഡല്‍ഹി മുഖ്യമന്ത്രി ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. ഞായറാഴ്ച മാത്രമാണ് എല്ലാ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ പറ്റുന്നത്.
Discussion about this post