കാല് കുത്തിക്കില്ല എന്ന് വെല്ലുവിളിച്ച എസ്എഫ്ഐ പാൽകുപ്പികളെ ഇളിഭ്യരാക്കി ഗവർണർ സെമിനാറിനെത്തിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം എസ്എഫ്ഐയെ പരിഹസിച്ചത്. കേരളത്തിൽ ഒറ്റ ക്യാമ്പസിലും ഗവർണറെ കാല് കുത്തിക്കില്ല എന്ന വീരവാദം ചീറ്റിപ്പോയതോടെ എസ്എഫ്ഐക്ക് വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന ‘ആനയാണ് കുതിരയാണ്’ ഇമേജ് പൊട്ടിപ്പാളീസായിരിക്കുകയാണെന്നും സന്ദീപ് വാര്യർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എസ്എഫ്ഐ ഇന്ത്യയിൽ യാതൊരു പ്രസക്തിയുമില്ലാത്ത നന്നേ ചെറിയൊരു സംഘടന മാത്രമാണെന്നും കേരളത്തിന് പുറത്തുള്ളവർക്ക് എസ്എഫ്ഐ ഒരു കോമഡി പീസ് മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് മനസ്സിലായിട്ടുണ്ടാവണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ചത് കേവലം ബാനറല്ല , വീരവാദം മുഴക്കിയ എസ്എഫ് ഐ നേതാക്കളുടെ ഉടുതുണിയാണെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post