ബെയ്‌ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകളിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 95 പേർ മരിച്ചതായി സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്‌ച വൈകുന്നേരമുണ്ടായ ഭൂകമ്പത്തിൽ ഗാൻസു പ്രവിശ്യയിൽ 86 പേരും അയൽ സംസ്ഥാനമായ ക്വിൻഹായ് പ്രവിശ്യയിൽ ഒമ്പത് പേരും മരിച്ചതായി സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.
ശക്തമായ, ആഴം കുറഞ്ഞ ഭൂകമ്പത്തെ തുടർന്ന് പ്രവിശ്യയിൽ 200 ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു . സിൻഹുവയുടെ കണക്കനുസരിച്ച്, അയൽ പ്രവിശ്യയായ ക്വിംഗ്ഹായിലെ ഹൈഡോംഗ് നഗരത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് .
തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:59 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്‌ജിഎസ് റിപ്പോർട്ട് ചെയ്യുന്നു, തുടക്കത്തിൽ 6.0 റിപ്പോർട്ട് ചെയ്തതിന് ശേഷം പുനർവിശകലനത്തിനു ശേഷം 5.9 ആയി പുതുക്കിയിട്ടുണ്ട്
അതേസമയം പൂർണ്ണതോതിലുള്ള തിരച്ചിൽ, ഭൂകമ്പ ബാധിതരെ പുനരധിവസിപ്പിക്കൽ, അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ തുടങ്ങി സുപ്രധാന നിർദ്ദേശങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചൈനയിൽ ഭൂകമ്പങ്ങൾ അസാധാരണമല്ല. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ഡസൻ കണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തു. .









Discussion about this post