തൃശ്ശൂർ: കരുവന്നൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാണാതായത്. തേലപ്പിള്ളി സ്വദേശികളാണ് ഇവർ.
വീട്ടിൽ നിന്നിറങ്ങി വഴി തെറ്റി പോയതാണെന്നാണ് കുട്ടികൾ പറയുന്നത്. ഇവരെ കൈപ്പമംഗലം സ്റ്റേഷനിലെത്തിച്ചു. അതിനിടെ, പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരാണ് മൂന്ന് പെണ്‍കുട്ടികളും.
കഴിഞ്ഞ ദിവസം സ്കൂളിൽ പോയ കുട്ടികൾ വൈകുന്നേരവും തിരികെ എത്താത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇവരെ രാവിലെ ഫോര്‍ട്ട് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
Discussion about this post