ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും വ്യാപിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി . സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് ,സബ്ക് പ്രയാസ് എന്ന പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇന്ത്യയില്‍ ശാക്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ന്യൂനപക്ഷ അവകാശ ദിനത്തോടു അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ ദിവസം, വിവേചനരഹിതവും തുല്യതയുമുള്ള അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുന്നു.
ഇന്ത്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പു വരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.നാനാത്വത്തില്‍ ഏകത്വമെന്ന ഈ വികാരം രാജ്യത്തെ ഏകീകരിക്കാന്‍ സഹായിക്കുന്നു.എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരം . ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
പൊതു പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആയുഷമാന്‍ ഭാരത് യോജന .ജന്‍ ധന് യോജന, ഉജ്ജ്വല യോജന, എന്നി വിവിധ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്.2025 ഓടെ ഉത്തരാഖണ്ഡിനെ എല്ലാ മേഖലയിലും മുന്‍നിരയില്‍ നില്‍കുന്ന സംസ്ഥാനമാക്കി മാറ്റും എന്നും അദ്ദേഹം പറഞ്ഞു.








