ചെന്നൈ:ഡിസംബര്‍ 21 ന് രാജ്ഭവനില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം റദ്ദാക്കിയതായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി .കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്നാട്ടില്‍ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. 10 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികള്‍ ഹെലികോപ്റ്റര്‍ വഴി എത്തിക്കുകയും ,ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുകയും ചെയ്തു.എന്നാലും വിവിധ മേഖലകളില്‍ 20,000 പേരെങ്കിലും ഇപ്പോഴും ദുരിതത്തിലാണ്.57 സ്ത്രീകളും, ഗര്‍ഭിണികളും 19 കുട്ടികളും ഉള്‍പ്പെടെ 168-ലധികം പേരെ സൈന്യത്തിന്റെയും അധികൃതരുടെയും പരിശ്രമത്തില്‍ രക്ഷപ്പെടുത്തി. താമരഭരണി നദിയില്‍ നിന്ന് 1.2 ലക്ഷം ക്യുസെക്സ് വെള്ളം പുറന്തള്ളുന്നതാണ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.
അടിയന്തര സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ,അടിയന്തര ദുരിതാശ്വാസത്തിനും അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണികള്‍ക്കുമായി ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അനുവദിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആവശ്യപ്പെട്ടു.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയുടെ മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.
Discussion about this post