Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജനപ്രതിനിധികൾക്ക് അ‌ഭിപ്രായ സ്വാതന്ത്ര്യമുണ്ട്; എന്നാൽ, മാന്യതയും മര്യാദയും വേണം; ഉപരാഷ്ട്രപതിയെ അ‌നുകരിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ദ്രൗപതി മുർമു

by Brave India Desk
Dec 20, 2023, 04:29 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ തൃണമൂൽ എംപി കല്യാൺ ബാനർജി അനുകരിച്ചതിനെതിരെ വിമർശനവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. ഉപരാഷ്ട്രപതി ഇത്തരത്തിൽ അ‌പമാനിക്കപ്പെട്ടത് കണ്ട് നിരാശ തോന്നുന്നുവെന്ന് ദ്രൗപതി മുർമു പ്രതികരിച്ചു. ജനപ്രതിനിധികൾക്ക് അ‌ഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മാന്യതയുടെയും മര്യാദയുടെയും വേലിക്കെട്ടിൽ നിന്നുകൊണ്ടാകണമെന്നും മുർമു ട്വിറ്ററിൽ കുറിച്ചു.

‘നമ്മുടെ ഉപരാഷ്ട്രപതി പാർലമെന്റ് സമുച്ചയത്തിൽ അപമാനിക്കപ്പെട്ട രീതി കണ്ട് നിരാശതോന്നി. തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് തീർച്ചയായും അ‌ഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അ‌ഭിപ്രായ പ്രകടനങ്ങൾ മര്യാദയോടെയും മാന്യതയോടെയുമാകണം. ഞങ്ങൾ അ‌ഭിമാനിക്കുന്ന പാർലമെന്റിന്റെ പാരമ്പര്യം അ‌താണ്. ജനങ്ങൾ അ‌തിനെ ഉയർത്തി പിടിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്’- മുർമു വ്യക്തമാക്കി.

Stories you may like

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

അ‌തേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിരാശ പങ്കുവച്ചതായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പ്രധാനമന്ത്രി താനുമായി ബന്ധപ്പെട്ടിരുന്നു. എംപിമാരുടെ ഇത്തരത്തിലുള്ള നാടകത്തിൽ അ‌ദ്ദേഹം തന്റെ വേദനയറിയിച്ചു.

ഇരുപത് വർഷമായി താൻ ഇത്തരം അപമാനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും എന്നാൽ ഭരണഘടനാപരമായ കാര്യങ്ങളിൽ അത് തന്നെയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി മോദിയിൽ നിന്ന് തനിക്ക് ഒരു ടെലിഫോൺ കോൾ ലഭിച്ചുവെന്ന് സോഷ്യൽ മീഡിയ ഹാൻഡിൽ എക്‌സിലെ തന്റെ ഔദ്യോഗിക ഹാൻഡിൽ വൈസ് പ്രസിഡന്റ് ധൻഖർ പറഞ്ഞു. പാർലമെന്റിലെ ഓഫീസ് നിർഭാഗ്യകരമാണ്. ഈ ഇരുപതു വർഷങ്ങളായി ഇത്തരം അ‌പമാനങ്ങൾ താൻ സഹിക്കുന്നു. ഇപ്പോഴും ഇത് തുടരുന്നു. എന്നാൽ, ഒരു ഭരണഘടനാ മന്ദിരത്തിൽ ഇങ്ങനെ സംഭവിക്കുന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അ‌ദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അ‌തിനിടെ, പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. പാർലമെന്റിൽ നടന്ന സുരക്ഷാ വീഴ്ച്ചയിൽ ആഭ്യന്തര മന്ത്രി അ‌മിത് ഷാ പ്രസ്താവന നൽകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ എംപിമാർ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി നേതാവ് സോണിയ ഗാന്ധിയും ഉൾപ്പെടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്.

എംപിമാരു​ടെ സസ്പെൻഷൻ നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. സർക്കാർ ഒരു ചർച്ചക്ക് തയ്യാറാവുന്നിലെന്നും അ‌ദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും പുറത്താക്കി സ്വേച്ഛാധിപത്യം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്റെ കത്തിനുള്ള ഉപരാഷ്ട്രപതിയുടെ കത്തിനായി കാത്തിരിക്കുകയാണെന്നും അ‌ദ്ദേഹം പറഞ്ഞു.

Tags: mpdroupathi murmu
Share1
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies