ന്യൂഡൽഹി: പാപുവ ന്യൂ ഗിനിയയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ഒരു മില്യൺ ഡോളറിന്റെ ദുരിതാശ്വാസ സാമഗ്രികൾ അയച്ച് ഭാരതം. പപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ അഗ്നിപർവത സ്‌ഫോടനത്തിൽ 26000 പേർക്ക് വീട് നഷ്ടപ്പെടുകയും ഗുരുതരമായ സാഹചര്യങ്ങൾക്ക് ദ്വീപുവാസികൾ വിധേയമാവുകയും ചെയ്തു.
അവശ്യ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, സാനിറ്ററി പാഡുകൾ, റാപ്പിഡ് ആന്റിജൻ, ഗർഭ പരിശോധന കിറ്റുകൾ,കൊതുക് നിവാരിണികൾ , ബേബി ഫുഡ് തുടങ്ങി 6 ടൺ മെഡിക്കൽ അവശ്യസാധനങ്ങൾ സഹായത്തിൽ ഉൾപ്പെടുന്നു.
കൂടാതെ, ടെന്റുകൾ, സ്ലീപ്പിംഗ് മാറ്റുകൾ, ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ശുചിത്വ കിറ്റുകൾ, റെഡി-ടു ഈറ്റ് മീൽസ്, വാട്ടർ സ്റ്റോറേജ് യൂട്ടിലിറ്റികൾ എന്നിങ്ങനെ 11 ടൺ ദുരന്ത നിവാരണ സാമഗ്രികൾ വേറെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വസ്തുക്കളുമായി ഒരു പ്രത്യേക ചാർട്ടർ വിമാനം ഇന്ത്യയിൽ നിന്ന് പോർട്ട് മോറെസ്ബിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു
Discussion about this post