അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് എന്നപേരിൽ വ്യാജ രസീത് പിരിവ്. ശ്രീറാം പ്രാണ പ്രതിഷ്ഠ സേവാ സമിതി എന്ന പേരിൽ അച്ചടിച്ചിട്ടുള്ള രസീത് ബുക്കുമായാണ് തട്ടിപ്പുകാർ പിരിവ് നടത്തുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചുമതലയുള്ള രാം മന്ദിർ തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ യാതൊരു അറിവാ സമ്മതമോ ഇല്ലാതെയുള്ള പണം പിരിവാണിത്.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായി യാതൊരുവിധത്തിലുള്ള പണപ്പിരിവും ജനങ്ങളിൽ നിന്നും ക്ഷേത്ര ട്രസ്റ്റ് നടത്തുന്നില്ല എന്ന് ഔദ്യോഗിക ഭാരവാഹികൾ വ്യക്തമാക്കി. ഇത്തരം വ്യാജ പിരിവുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹിന്ദു സംഘടനകൾ അറിയിച്ചു. ഇത്തരം രസീത് ബുക്കുമായി ആരെങ്കിലും താങ്കളെ സമീപിക്കുകയോ അറിവിൽ പെടുകയോ ചെയ്താൽ ദയവായി ഉടനെ തന്നെ അടുത്തുള്ള ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തിലോ സ്വയംസേവകരെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.








