ബെംഗളൂരു: മൈസൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി ഓടിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൈസൂരിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ മോദിയുടെ പേര് ഉറക്കെ പറഞ്ഞുകൊണ്ട് യുവാവ് പിന്തുടരുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തു. യുവാവിന്റെ കൈയില്‍ ബാഗ് ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി മൈസൂരില്‍ എത്തിയത്.
വീഡിയൊ കാണുക-
https://www.youtube.com/watch?v=o_rnCtw5O_I
Discussion about this post