ഡല്‍ഹി: ആം ആദ്മി എം എല്‍ എ അല്‍കാ ലംബയുടെ ചിത്രം ഫോട്ടോഷോപ്പ് വിവാദത്തില്‍. ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണിന്റെ പ്രചരണത്തിനായി അല്‍കാ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഒരു ഫോട്ടോയാണ് വിവാദമായത്.
വാഹന നിയന്ത്രണത്തേക്കുറിച്ച് ബോധവത്കരണം നടത്തുന്ന പ്ലക്കാര്‍ഡും പിടിച്ച് നില്ക്കുന്ന ചിത്രമാണ് അല്‍കാ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്ലക്കാര്‍ഡില്‍ ഡല്‍ഹി മലീനീകരണത്താല് വീര്‍പ്പുമുട്ടുകയാണെന്നും മലീനീകരണം കുറയ്ക്കുന്നതിനായി കൈ കോര്‍ക്കാമെന്നും എഴുതിയിട്ടുണ്ട്.
എന്നാല്‍ ഈ ചിത്രം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഇലക്ഷന് സമയത്ത് എടുത്തതായിരുന്നു. പഴയ ചിത്രത്തിലെ പ്ലക്കാര്‍ഡിലെ വാക്കുകള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. അല്കായുടെ ട്വിറ്റര്‍ ഫോളോവേഴ്സ് ഇത് കണ്ടെത്തിയതോടെയാണ് സംഗതി വിവാദമായത്.
Discussion about this post