ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടർ ഒന്നിന് 39.50 രൂപ എന്ന നിരക്കിലാണ് വിലക്കുറവ്.
വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ, ഡൽഹിയിൽ വാണിജ്യ സിലിണ്ടർ ഒന്നിന്റെ വില 1757.50 രൂപയാകും. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില മാറ്റമില്ലാതെ തുടരും.
വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ കൊൽക്കത്തയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം സിലിണ്ടർ ഒന്നിന് 1868.50 രൂപയാകും. മുംബൈയിൽ വില 1710 രൂപയും ചെന്നൈയിൽ 1929 രൂപയുമാകും.
ഉജ്ജ്വല ഉപഭോക്താക്കൾക്ക് സിലിണ്ടർ ഒന്നിന് 300 രൂപ വീതം സബ്സിഡിയുണ്ട്. ഇവർക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് വരെ ഇളവുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഗാർഹിക പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറവ് വരുത്തിയിരുന്നു.











Discussion about this post