കോലാർ: കർണാടകയിലെ കോലാർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലെ , കാമ്പസിൽ നിന്ന് ദലിത് വിദ്യാർത്ഥികളെ കൊണ്ട് ശിക്ഷാ നടപടികളുടെ ഭാഗമായി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച അധ്യാപകനെയും പ്രിൻസിപ്പലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾ മുമ്പ് എൻ ഡി ടി വി പുറത്ത് വിട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിന്നു.
6 മുതൽ 9 വരെ ക്ലാസുകളിലായി 19 പെൺകുട്ടികൾ ഉൾപ്പെടെ 243 വിദ്യാർഥികൾ പഠിക്കുന്ന കോലാറിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
അധ്യാപികയുടെ ശിക്ഷയുടെ ഭാഗമായി സ്‌കൂളിലെ നാല് വിദ്യാർത്ഥികളെയെങ്കിലും സെപ്റ്റിക് ടാങ്കിൽ നിന്ന് ഇറക്കി കൈകൊണ്ട് വൃത്തിയാക്കിപ്പിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്
ഈ ഞെട്ടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രിൻസിപ്പൽ ഭരതമ്മയെയും അധ്യാപകൻ മുനിയപ്പയെയും അറസ്റ്റ് ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടു. അശ്രദ്ധയുടെയും കൃത്യനിർവ്വഹണത്തിലെ വീഴ്ചയുടെയും പേരിൽ ഇരുവരെയും ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പെങ്കിലും ഇന്ത്യയിൽ തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ രീതി വിവിധ ഭാഗങ്ങളിൽ ഇന്നും തുടർന്ന് പോരുന്നു. അതിന്റെ ഫലമായി ശ്വാസംമുട്ടൽ മൂലം ഓരോ വർഷവും നിരവധി മരണങ്ങളാണ് സംഭവിക്കുന്നത്.
കർണാടക ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുടെ തലവനും ഒരു ദളിത് ആയിരിക്കെയാണ് ഇത്തരം സംഭവങ്ങൾ എന്ന് ശ്രദ്ധേയമാണ്. ഈയിടെയാണ് ഒരു ദളിത് സ്ത്രീയെ നഗ്നയാക്കി നടത്തിച്ച വാർത്ത കർണാടകയിൽ നിന്നും തന്നെ പുറത്ത് വന്നത്. കോൺഗ്രസിന്റെ ദളിത് സ്നേഹം വെറും തൊലിപ്പുറത്തുള്ള മരുന്ന് മാത്രമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ
Discussion about this post