ഡല്‍ഹി: വ്യോമസേനാ താവളത്തിലെ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരന്‍ താവളത്തില്‍ ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ ഇ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയുമാണെന്നും ആഭ്യന്തര സെക്രട്ടറി സ്ഥിരീകരിച്ചു.
ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ പൂര്‍ണമായി അവസാനിച്ചെങ്കില്‍ മാത്രമെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറയാനാകുകയുള്ളുവെന്നുംരഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ആക്രമണത്തിന്റെ ആഘാതം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു
വ്യോമസേനാ താവളത്തില്‍ കയറിയ ഒരു ഭീകരനെക്കൂടി സൈന്യം ഇന്ന് വധിച്ചിരുന്നു. ഒരു ഭീകരന്‍ കൂടി വ്യോമസേനാ കേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കേന്ദ്രത്തിന്റെ പിന്‍ഭാഗത്തുള്ള വനത്തില്‍ക്കൂടിയാണ് ഭീകരര്‍ കേന്ദ്രത്തില്‍ പ്രവേശിച്ചത്.
അതേസമയം, ഭീകരരുടെ നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിനോട് റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഏഴു സൈനികരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞത്.
മൂന്നുപേര്‍ ഇന്നലെയും നാലു പേര്‍ ഇന്നും കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം ഉണ്ടായത്. സൈനികവേഷത്തില്‍ വ്യോമസേനാ താവളത്തിലെത്തിയ ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആക്രമണം ആരംഭിക്കുകയായിരുന്നു. ഭീകരാക്രമണസാധ്യത സംബന്ധിച്ചു വ്യക്തമായ മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ എന്‍എസ്ജി, കരസേനാ- വ്യോമസേനാ കമാന്‍ഡോകള്‍ സംയുക്ത നീക്കത്തിലൂടെയാണു ഭീകരരെ ചെറുത്തത്.
ഡിസംബര്‍ 30നു ഗുര്‍ദാസ്പൂര്‍ അതിര്‍ത്തി വഴി ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയെന്നാണു സംശയിക്കുന്നത്. 31നു പത്താന്‍കോട്ട് ഇവര്‍ പൊലീസ് സൂപ്രണ്ടിനെയും സഹപ്രവര്‍ത്തകരെയും ആക്രമിക്കുകയും പൊലീസ് വാഹനം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
Discussion about this post