ബംഗളൂരു : ബംഗളൂരുവിലെ കടകളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ നിർബന്ധമായും ഉപയോഗിച്ചിരിക്കണമെന്ന് സർക്കാർ തീരുമാനം. ബ്രഹത് ബെംഗളൂരു മഹാനഗര പാലിക ആണ് നഗരത്തിലെ കടകൾക്ക് ഇത്തരമൊരു ഉത്തരവ് നൽകിയിരിക്കുന്നത്. ഫെബ്രുവരിയോടെ പൂർണമായും എല്ലാ കടകളുടെയും നെയിം ബോർഡുകൾ ഇത്തരത്തിൽ മാറ്റിയിരിക്കണം എന്നും ഉത്തരവിൽ സൂചനയുണ്ട്.
ഷോപ്പുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. നിയമലംഘനം കണ്ടെത്തിയാൽ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. നെയിം ബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഇല്ലെങ്കിൽ ബെംഗളൂരുവിലെ വാണിജ്യ സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നാണ് ബ്രഹത് ബെംഗളൂരു മഹാനഗര പാലികയുടെ ഭീഷണി.
ബെംഗളൂരുവിലെ 1400 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളിലെ സൈൻ ബോർഡുകളിലും കന്നഡ ഭാഷ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറത്തിറക്കാൻ ഇരിക്കുകയാണ് ബ്രഹത് ബെംഗളൂരു മഹാനഗര പാലിക. ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്. പ്രാദേശിക ഭാഷാ വികാരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന തമിഴ്നാടിന്റെ അതേ സമീപനമാണ് ഇപ്പോൾ ബംഗളൂരുവും കൈക്കൊള്ളുന്നത്.
Discussion about this post