റായ്‌പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഛത്തിസ്‌ഗഡ് ഉപമുഖ്യമന്ത്രി. പ്രധാനമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നു എന്ന വ്യാജേനെ പലപ്പോഴും രാജ്യവിരുദ്ധമായാണ് കോൺഗ്രസ് പാർട്ടികളും പ്രതിപക്ഷവും പ്രവർത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കാൻ ഏതറ്റം വരെ പോകാനും പ്രതിപക്ഷ പാർട്ടികൾക്ക് മടിയില്ല.
ക്രമേണ രാജ്യത്ത് കോൺഗ്രസ് അപ്രസക്തമാവുകയാണ്.പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് അതിനാൽ തന്നെ മോദിയെ എതിർക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ എതിർക്കുന്നതിൽ നിന്ന് പിന്മാറുന്നില്ല. രാജ്യം മുഴുവൻ അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്, അതുകൊണ്ടാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കുക, ഒരിക്കൽ കൂടി നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. ഛത്തീസ്ഗഡിലെ 11 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അരുൺ സാവോ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സംസ്ഥാന സർക്കാർ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സഭാ രൂപീകരണത്തിന് ശേഷം ആദ്യമായി ഡൽഹി സന്ദർശിച്ചതായിരിന്നു അരുൺ സാവോ . രാജ്യത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, റെയിൽവേ മന്ത്രി എന്നിവരെ ഞങ്ങൾ കണ്ടു. .സംസ്ഥാനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ച ചെയ്തു . കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, ഛത്തീസ്ഗഢിന്റെ അഭിവൃദ്ധിക്കായി ഞങ്ങൾ പ്രവർത്തിക്കും, ഛത്തീസ്ഗഡിലെ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 5 വർഷമായി ഛത്തീസ്ഗഢിൽ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.
Discussion about this post