പത്തനംതിട്ട : കോന്നിയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
അവധിക്കാലമായതിനാൽ ധാരാളം സന്ദർശകർ ഉള്ള സമയത്തായിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. 6 സന്ദർശകർക്കും മൂന്നു വാച്ചർമാർക്കും ആണ് തേനീച്ചയുടെ കുത്തേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു പെട്ടെന്ന് തേനീച്ചക്കൂട്ടം ഇളകിവന്ന് ആൾക്കൂട്ടത്തിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് കോന്നിയിലെ ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചിട്ടു.
മൂന്ന് വാച്ചർമാർക്കാണ് തേനീച്ചയുടെ കുത്തേറ്റ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തേനീച്ചകളെ അകറ്റാനായി ഫോഗിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്.
Discussion about this post