ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രിക്ക് ഹാർദമായ നന്ദി അറിയിച്ച് ബോളിവുഡ് സ്റ്റാർ ഡിനോ മോറിയ
ന്യൂഡൽഹി: ക്രിസ്മസിന് തന്നെയും മറ്റ് ക്രിസ്ത്യൻ സമുദായാംഗങ്ങളെയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് നടനും മോഡലുമായ ഡിനോ മോറിയ.
“ഈ വർഷത്തെ ക്രിസ്മസ് ഉച്ചഭക്ഷണം മനോഹരമായിരുന്നു. പ്രിയപ്പെട്ട സർ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നരേന്ദ്രമോദി ജി, മനോഹരമായ ഒരു ക്രിസ്മസ് ഉച്ചഭക്ഷണത്തിനായി ഞങ്ങളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചതിന് നന്ദി.”
“നിങ്ങളെ കാണാനും സംസാരിക്കുന്നത് കേൾക്കാനും നിങ്ങൾ എത്ര മാന്യമായ ഒരു ആതിഥേയനാണെന്ന് അനുഭവിച്ചറിയാനും സാധിച്ചത് അവിസ്മരണീയമാണ്. നന്ദി സർ,” താരം എഴുതി.
തിങ്കളാഴ്ച ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രി ക്രിസ്മസ് ഉച്ചഭക്ഷണം സംഘടിപ്പിച്ചത് . റാസ്, അക്സർ, പ്യാർ മേ കഭി കഭി തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട മോറിയ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു.
ബാന്ദ്ര എന്ന മലയാള ചിത്രത്തിലാണ് മോറിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്‌തീയ മത മേലധ്യക്ഷന്മാരും പ്രശസ്ത വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു. വളരെ സ്‌നേഹപൂർവമായ ഉപചാരമാണ് ലഭിച്ചതെന്ന് മലയാളികളായ പുരോഹിതന്മാർ പറഞ്ഞപ്പോൾ മോദിയുടെ കാലഘട്ടത്തിൽ മെഡൽ വാങ്ങാൻ കഴിയാത്തതിൽ ദുഖിക്കുന്നു എന്നാണ് അഞ്ചു ബോബി ജോർജ് വ്യക്തമാക്കിയത്
Discussion about this post