ന്യൂഡല്‍ഹി:ഡിഎംഡികെ സ്ഥാപക നേതാവും നടനുമായ വിജയകാന്തിന്റ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.’വിജയകാന്ത് ജിയുടെ വേര്‍പാടില്‍ അങ്ങേയേറ്റം ദുഖമുണ്ട്. തമിഴ് ലോകത്തെ ഇതിഹാസമായ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നു ,ഡിഎംഡികെ അദ്ധ്യക്ഷന്റെ വിയോഗം നികത്താന്‍ കഴിയാത്തതാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം പൊതുസേവനത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹം അടുത്ത സുഹൃത്തുമായിരുന്നു.അദ്ദേഹമായുള്ള എന്റെ ഇടപെടലുകള്‍ ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ഞാന്‍ ചേരുന്നു പ്രധാനമന്ത്രി കുട്ടിച്ചേര്‍ത്തു.
കൂടാതെ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ. ക്യാപ്റ്റന്‍ വിജയ്കാന്തിന്റെ വിയോഗം തമിഴ്‌നാടിനും തമിഴ്ജനതയ്ക്കും തീരാനഷ്ട്മാണ്. അദ്ദേഹം ഇപ്പോള്‍ നമ്മോളോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പേര് ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും എന്നും ജീവിക്കും എന്ന് കെ അണ്ണാമലൈ പറഞ്ഞു.
2005ലാണ് വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.2011 -2016 കാലഘട്ടത്തില്‍ തമിഴ്‌നാട് നിയമാസഭയില്‍ പ്രതിപക്ഷ നേതാവായി വിജയകാന്ത് സേവനമനുഷ്ടിച്ചു.വിരുദാചലം ,ഋഷിവന്ദ്യം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായി.








