അയോദ്ധ്യ:രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനോരുങ്ങി അയോദ്ധ്യ. വിമാനത്താവളം മുതല്‍ ധര്‍മപഥ്, രാംപഥ് റെയില്‍വേ സ്റ്റേഷന്‍ വരെ 40 -ഓളം വേദികളിലായി 1400-ലധികം കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം നല്‍കുന്നത്.
കൂടാതെ മഥുരയുടെ പ്രശസ്തമായ മയൂര്‍ നൃത്തം നിരവധി സേറ്റുജുകളിലായി അവതരിപ്പിക്കും.സുല്‍ത്താന്‍പൂരില്‍ നിന്നുള്ള നാടോടി നൃത്തം ,ഗൊരഖുപൂരില്‍ നിന്നുള്ള വാന്താംഗിയ നൃത്തം, റായി നൃത്തം എന്നിങ്ങനെയുള്ള പല തരത്തിലുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കും.കൂടാതെ ദീപക് ശര്‍മ്മ ,ഗോവിന്ദ് തിവാരി ,മാധവ് ആചാര്യ തുടങ്ങിയ മറ്റ് കലാകാരമാരും പരിപാടികള്‍ അവതരിപ്പിക്കും.
ഉത്തര്‍പ്രദേശിലെ വിവിധ ജനപ്രിയ നൃത്തങ്ങള്‍ക്കൊപ്പം രാജസ്ഥാനില്‍ നിന്നുള്ള മംമ്ത’ചക്രി’ നൃത്തവും മദ്ധ്യപ്രദേശില്‍ നിന്നുള്ള ‘ബരേദി’ നൃത്തവും അവതരിപ്പിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് അറിയിച്ചു.









Discussion about this post