എറണാകുളം: മഹാത്മാ ഗാന്ധി പ്രതിമയോട് അനാദവ് കാണിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ആലുവ എടത്തല ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥി അദീൻ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോളേജിലെ മഹാത്മാ ഗാന്ധി പ്രതിമയുടെ മുഖത്ത് അദീൻ കൂളിംഗ് ഗ്ലാസ് വച്ച് ചിത്രമെടുക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് കെ.എസ്.യു നേതാവ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. കെഎസ്‍യു യൂണിറ്റ് സെക്രട്ടറി എഐ അമീൻ ആണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാദ്ധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും അദീൻ പോലീസിന് മൊഴി നൽകി. അതേസമയം സംഭവത്തിൽ അദീനെ കോളേജിൽ നിന്നും സസ്പെൻറ് ചെയ്തു.
Discussion about this post