Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രധാനമന്ത്രി ഇന്ന് രാമജന്മഭൂമിയിൽ; 15700 കോടിരൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടും

by Brave India Desk
Dec 30, 2023, 06:41 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ. 15700 കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കമിടുന്ന അദ്ദേഹം,നവീകരിച്ച വിമാനത്താവളവും റെയിൽവേസ്റ്റഷനും ഉദ്‌ഘോടനം ചെയ്യും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഇന്ന് നടക്കും.പുതിയ അമൃത് ഭാരത് ട്രെയിനുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും ഫ്ളാഗ് ഓഫ് കർമം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും.

അയോധ്യയിൽ ആധുനിക ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സമ്പർക്ക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും അനുസൃതമായി പൊതു സൗകര്യങ്ങൾ നവീകരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി, നഗരത്തിൽ പുതിയ വിമാനത്താവളം, പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷൻ, പുനർവികസിപ്പിച്ച് വീതികൂട്ടി മനോഹരമാക്കിയ റോഡുകൾ, മറ്റ് പൊതു അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യും. കൂടാതെ, അയോധ്യയിലെയും പരിസരങ്ങളിലെയും സൗകര്യങ്ങളുടെ സൗന്ദര്യവൽക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികൾക്ക് തറക്കല്ലിടുമെന്ന് പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Stories you may like

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇത് പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെർമിനൽ കെട്ടിടത്തിന്റെ അകത്തളങ്ങൾ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകൾ, ചിത്രങ്ങൾ, ചുവർചിത്രങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. ആവരണമുള്ള മേൽക്കൂര സംവിധാനം, എൽഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ സൗന്ദര്യവത്കരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്‌കരണ പ്ലാന്റ്, സൗരോർജ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഗൃഹ 5 (GRIHA- 5) നക്ഷത്ര റേറ്റിംഗുകൾ നിറവേറ്റുന്നതിനായി മറ്റ് നിരവധി സവിശേഷതകളും അയോധ്യ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം ഈ മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും, ഇത് വിനോദസഞ്ചാരം, വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കും.

അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന പുനർവികസിപ്പിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, പൂജ ആവശ്യങ്ങൾക്കുള്ള കടകൾ, ക്ലോക്ക് റൂമുകൾ, ശിശു പരിപാലന മുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ കെട്ടിടം ‘എല്ലാവർക്കും പ്രാപ്യമാകുന്ന’, ‘ഐജിബിസി സർട്ടിഫൈഡ് ഗ്രീൻ സ്റ്റേഷൻ കെട്ടിടമായിരിക്കും’.

അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും.
ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. ഇതിൽ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; അമൃത്സർ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്; കോയമ്പത്തൂർ-ബാംഗ്ലൂർ കാന്റ് വന്ദേ ഭാരത് എക്സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ്; ജൽന-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.ഈ മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. റൂമ ചക്കേരി-ചന്ദേരി മൂന്നാം ലൈൻ പദ്ധതി ; അയോദ്ധ്യ-ബരാബങ്കി ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ജൗൻപൂർ-തുളസി നഗർ, അക്ബർപൂർ-അയോദ്ധ്യ, സോഹാവൽ-പത്രംഗ, സഫ്ദർഗഞ്ച്-റസൗലി ഭാഗങ്ങളും കൂടാതെ മൽഹൂർ-ദാലിഗഞ്ച് റെയിൽവേ സെക്ഷന്റെ ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പദ്ധതിയും ഇവയിൽ ഉൾപ്പെടുന്നു.
അയോദ്ധ്യയിൽ പുതുതായി പുനർവികസിപ്പിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ അയോദ്ധ്യ- റാംപഥ്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമ ജന്മഭൂമി പഥ് എന്നീ നാല് റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനൊപ്പം അയോദ്ധ്യയിലെ നഗരസൗകര്യങ്ങളുടെ നവീകരണത്തിന് കൂടുതൽ സഹായകമാകുന്ന പുതിയ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അയോദ്ധ്യയിലെ നാല് ചരിത്രപരമായ പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവൽക്കരണവും; ഗുപ്താർ ഘട്ടിനും രാജ്ഘട്ടിനുമിടയിലെ പുതിയ കോൺക്രീറ്റ് ഘട്ടുകളും മുൻകൂട്ടി നിർമ്മിച്ച ഘാട്ടുകളുടെ പുനരുദ്ധാരണവും; നയാ ഘാട്ട് മുതൽ ലക്ഷ്മൺ ഘാട്ട് വരെയുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ വികസനവും സൗന്ദര്യവൽക്കരണവും; രാം കി പൈഡിയിലെ ദീപോത്സവത്തിനും മറ്റ് മേളകൾക്കുമായുള്ള സന്ദർശക ഗാലറിയുടെ നിർമ്മാണം; രാം കി പൈഡിയിൽ നിന്ന് രാജ് ഘട്ടിലേക്കും രാജ് ഘട്ടിൽ നിന്ന് രാമക്ഷേത്രത്തിലേക്കുമുള്ള തീർത്ഥാടക പാതയും ശക്തിപ്പെടുത്തലും നവീകരണവുമൊക്കെ ഇവയിൽ ഉൾപ്പടുന്നു.

Tags: Narendra Modiayodhyapm modi
Share1
Tweet
Send
Share

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

Latest News

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies