ഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സാഹചര്യം വിശദീകരിച്ചു
. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, സുരക്ഷ സംബന്ധി കാബിനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു,
.
ഇതിനിടെ അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനം മാറ്റി. ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം പുനക്രമീകരിയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡോവലിന്റെ വിദേശ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനം നാളെയാണ് തുടങ്ങേണ്ടിയിരുന്നത്.
Discussion about this post