ന്യൂഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്നും ന്യൂസ് ക്ലിക്ക് പണം കൈപ്പറ്റിയ കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖയെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. നവി മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. എൽഗാർ പരിഷത് കേസിൽ കഴിഞ്ഞ ദിവസാണ് ജാമ്യം ലഭിച്ച് ഗൗതം വസതിയിൽ എത്തിയത്. ഇതിന് തൊട്ട് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബിർ പുർക്യസ്ഥയുമായി ഗൗതത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും വേണ്ടിയാണ് പോലീസ് ഗൗതമിന്റെ വസതിയിൽ എത്തിയത്. എസിപിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം ഗൗതമിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ലഡാക്കില്ലാത്ത ഭൂപടവും, ഇന്ത്യാവിരുദ്ധ വാർത്തകളും പ്രസിദ്ധീകരിക്കുന്നതിനായി ചൈനയിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ കേസ്. ഇതിൽ ഓഗസ്റ്റിൽ യുഎപിയ നിയമ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Discussion about this post