പാരീസ്: പാരീസിലെ മാധ്യമ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഭീകരവാദത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന വിവാദ ചിത്രീകരണവുമായി ഷാര്‍ളി ഹെബ്ദോ മാസിക. താടിയുള്ള ദൈവം തോക്കുമായി നില്ക്കുന്നു. ദേഹത്ത് രക്തം പുരണ്ടിട്ടുണ്ട്. താഴെ ‘ഒരു വര്‍ഷമാകുന്നു, കൊലപാതകി ഇപ്പോഴും ശക്തനാണ്’ എന്ന വാചകവും.
2015 ജനുവരി ഏഴിനാണ് മുഹമ്മദ് നബിയെ ചിത്രീകരിയ്ക്കുന്ന വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഷാര്‍ളി ഹെബ്ദോയുടെ പാരീസ് ആസ്ഥാനത്ത് ആക്രമണമുണ്ടായത്. മാഗസിന്റെ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കാര്‍ട്ടൂണിസ്റ്റുകളും എഡിറ്റര്മാരുമടക്കം 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിനെതിരെ ലോകവ്യാപക പ്രതിഷേധമാണ് ജെസ്യൂസ് ഷാര്‍ളി എന്ന പേരില്‍ അന്ന് ഉയര്‍ന്നു വന്നത്.
Discussion about this post