പനാജി: ഗോവയിലെ പ്രശസ്തമായ സൺബേൺ ഫെസ്റ്റിവലിൽ ശിവന്റെ ചിത്രം ഉപയോഗിച്ചതിന് എതിരെ പരാതി. കോൺഗ്രസ്. പാർട്ടി നേതാവ് വിജയ് ഭേകെയാണ് പരാതി നൽകിയത്. ആംആദ്മി പാർട്ടി ഗോവ അധ്യക്ഷൻ അമിത് പലേക്കറും സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മദ്യപാനം പ്രോത്സാസാഹിപ്പിക്കുകയും നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തികൾ ചെയ്യുകയും ചെയ്യുന്നിടത്ത് ശിവന്റെ ചിത്രം പ്രദർശിപ്പിച്ചതിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് സംഘാടകർ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ഭേകേ പറഞ്ഞു.
ജനങ്ങൾ മദ്യപിച്ച് വലിയ ശബ്ദത്തിലുള്ള പാട്ടുകൾക്ക് ഡാൻസ് ചെയ്യുന്ന സ്ഥലത്തെ എൽ.ഇ.ഡി സ്‌ക്രീനിൽ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമ്മത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എ.എ.പി നേതാവ് പലേക്കർ ട്വിറ്ററിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നൃത്ത സംഗീതോൽസവമാണ് സൺബേൺ ഫെസ്റ്റിവൽ. ഡിസംബർ 28ന് ഗോവയിലെ വാഗറ്റോറിൽ ആരംഭിച്ച ഫെസ്റ്റിവൽ ഡിസംബർ 30ന് അവസാനിച്ചു
Discussion about this post