തിരുപ്പതി: പിഎസ്എൽവി എക്സ്പോസാറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരായ അമിത് കുമാർ പത്ര, വിക്ടർ ജോസഫ്, യശോദ, ശ്രീനിവാസ് എന്നിവരാണ് തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്.
പുതുവത്സര ദിനമായ നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയരും. നാളെ രാവിലെ 9.10 നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണ് നാളെ നടത്താനിരിക്കുന്നത്. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.
ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തത്. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് എക്‌സ്പോസാറ്റ് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി.
Discussion about this post