ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ശേഷം മതം മാറ്റാൻ ശ്രമം. കാൺപൂരിലാണ് സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ചക്കേരി സ്വദേശി ഡാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
14 കാരിയെ ആണ് 20 കാരനായ ഡാനിഷ് പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ ശേഷം ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്.
ഹിന്ദു പേരിലായിരുന്നു ഡാനിഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പരിചയം പ്രണയമായി. പെൺകുട്ടി വരുതിയിൽ ആയെന്ന് മനസ്സിലായ ഡാനിഷ് ഒക്ടോബറിൽ പെൺകുട്ടിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് മൈകുപൂർവയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇയാൾ പെൺകുട്ടിയുമായി കടന്നു കളഞ്ഞത്. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ തടവിൽ പാർപ്പിക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ പെൺകുട്ടിയെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കി. ബീഫ് കഴിക്കാനും നിസ്‌കരിക്കാനും നിർബന്ധിച്ചു. ഇതിന് പിന്നാലെ മതംമാറി മുസ്ഖാൻ ഖാൻ എന്ന പേര് സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതിരുന്ന പെൺകുട്ടിയെ ഇയാൾ ക്രൂര മർദ്ദനത്തിന് ഉൾപ്പെടെ ഇരയാക്കി. ഉപദ്രവം സഹിക്കവയ്യാതെ മതം മാറാമെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു.
ഇതിനിടെ സംഭവം വിശ്വ ഹിന്ദു പരിഷത് അംഗങ്ങൾ അറിഞ്ഞു. തുടർന്ന് പെൺകുട്ടിയെ രക്ഷിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Discussion about this post