തൃശൂർ: കേരളാ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകും ഇത്തവണത്തെ മോദിയുടെ തൃശൂർ സന്ദർശനം എന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വനിതാ ശക്തിക്ക് പ്രാധാന്യം നൽകുന്ന സമ്മേളനത്തിൽ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിന്നുമണി, പ്രശസ്ത സംരംഭക ബീനാ കണ്ണൻ, മറിയക്കുട്ടി, സംഗീതജ്ഞ വൈക്കം വിജയലക്ഷ്മി, പത്മശ്രീ ശോശാമ്മ ഐപ്പ് തുടങ്ങിയ സ്ത്രീസമൂഹത്തിൻ്റെ വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന പ്രഗത്ഭരായ വനിതാ രത്നങ്ങൾ മോദിയുമായി വേദി പങ്കിടും.
കോൺഗ്രസും സിപിഎമ്മും ന്യൂനപക്ഷ ഏകീകരണത്തിനാണ് ശ്രമിക്കുന്നത് എന്നാൽ കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ആവശ്യം വികസനവും പുരോഗതിയുമാണ്. എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദിയെ ഇരുകൈയും ന്യൂനപക്ഷം ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പാണ് . ഇവിടുത്തെ സങ്കുചിതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസ്സ് ഉണ്ടാകില്ലെന്നാണ് സാധാരണക്കാരിൽനിന്ന് ലഭിക്കുന്ന പ്രതികരണം കാണുമ്പോൾ മനസിലാകുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
അവസരവാദ, സങ്കുചിത, വികസന രഹിത രാഷ്ട്രീയം കാരണം കേരളത്തിലെ ഇടത് വലത് മുന്നണികളുടെയും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണ് എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇരുമുന്നണികളുടെയും സങ്കുചിത രാഷ്ട്രീയത്തിൽ നിന്നും ഒന്നും ലഭിക്കാനില്ലെന്നും ഇനി കേരളത്തെ രക്ഷിക്കാൻ മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് നമ്മുടെ നാട് മനസിലാക്കി കഴിഞ്ഞിട്ടുണ്ടെന്നും ബി ജെ പി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു








