പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകര ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തി. സംസ്‌കാരം നാളെ മണ്ണാര്‍ക്കാട് കരിമ്പുഴ എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടില്‍.
ബെംഗളൂരുവില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മൃതദേഹം കേരളത്തിലേക്കെത്തിച്ചത്. നിരഞ്ജന്റെ അഛന്‍, ഭാര്യ, സഹേ!ാദരങ്ങള്‍ എന്നിവരും ഹെലികേ!ാപ്റ്ററിലുണ്ടായിരുന്നു. പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതു ദര്‍ശത്തിന് വെച്ചു. ജില്ലാ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
നാളെ രാവിലെ ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് 11 വരെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനം. ശേഷം സംസ്‌കാരം നടത്തും. ബെംഗളൂരുവില്‍ നിന്നു റോഡുമാര്‍ഗം മൃതദേഹം എത്തിക്കാന്‍ ഏഴുമണിക്കൂറിലധികം എടുക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സേനാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തറവാട്ടുക്ഷേത്രത്തിനു തെക്കുഭാഗത്താണ് ധീരജവാന് അന്ത്യവിശ്രമസ്ഥാനം ഒരുങ്ങുന്നത്. സൈനിക അകമ്പടിയേ!ാടെ റേ!ാഡുമാര്‍ഗം കെ!ാണ്ടുവരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഹെലികേ!ാപ്റ്ററില്‍ എത്തിക്കുകയായിരുന്നു. ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരഞ്ജന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Discussion about this post