കോഴിക്കോട് : പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞു മടങ്ങും വഴി ട്രെയിൻ തട്ടി വിദ്യാർത്ഥി മരണപ്പെട്ടു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുതുവത്സരാഘോഷങ്ങൾക്ക് ശേഷം സ്കൂട്ടറിൽ മടങ്ങിവരും വഴി റെയിൽപ്പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.
ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിൽ വെച്ചാണ് ആദിൽ ഫർഹാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. തുരന്തോ എകസ്പ്രസ് കടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആദിൽ ഫർഹാൻ സ്കൂട്ടറുമായി റെയിൽവേ പാളത്തിലേക്ക് പ്രവേശിച്ചത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മറ്റു പ്രധാന റോഡുകളിൽ ബ്ലോക്കും പരിശോധനയും ഉണ്ടായിരുന്നതിനാൽ ആണ് ആദിൽ ഫർഹാൻ റെയിൽവേ പാളം വഴി വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇയാളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത് ചാടി രക്ഷപ്പെട്ടെങ്കിലും ആദിൽ ഫർഹാന് രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നു.
Discussion about this post