കോഴിക്കോട്: ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വി മുരളീധരൻ വിമർശിച്ചു.
കേരളത്തിലെ ഒരു സമുദായത്തെ ആക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തിലെ ഭരണം കയ്യാളുന്ന ഒരു മന്ത്രി സംസാരിക്കുന്നത് സജി ചെറിയാന്റെ ചരിത്രം അറിയുന്നവർക്ക് അത്ഭുതമായി തോന്നില്ല. എന്നാൽ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അധിക്ഷേപകരമായ പരാമർശങ്ങളാണ് മന്ത്രി നടത്തിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഭരണഘടനയെ അതിമക്ഷപിച്ചതിന് സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വന്ന ആളാണ് സജി ചെറിയാൻ. പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ ക്രൈസ്തവ സംഘടനകൾ വിരുന്നിന് പോയി എന്നാതാണ് ഈ ആക്ഷേപത്തിന് വിശദീകരണമായി സജി ചെറിയാൻ പറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരെ വിരുന്നിന് വിളിച്ചാലും അതൊരു വലിയ ബഹുമാനമായാണ് ഇന്ത്യയിലെ ഏത് വ്യക്തിയും കണക്കാക്കുന്നത്.
സജി ചെറിയാൻ ഇപ്പോൾ നടത്തിയിരിക്കുന്ന പരാമർശം വാസവന് പുതിയ വകുപ്പ് കിട്ടിയതിന്റെ പശ്ചാത്തലത്തിലാണെന്നാണ് തോന്നുന്നത്. അധിക്ഷേപിക്കുന്നവർക്ക് വകുപ്പ് കിട്ടുമെന്ന് വാസവന് വകുപ്പ് കിട്ടിയപ്പോൾ സജി ചെറിയാന് തോന്നിക്കാണും. സകല അരമനയും കയറി നിരങ്ങുന്ന മന്ത്രിയോട് എന്ത് പ്രഹസനമാണ് സജീ എന്ന് മാത്രം ചോദിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post