Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മെഡലുകൾ ഒളിച്ചുവെച്ച ശാന്തിദേവിമാർക്ക് ഈ വിജയം സമർപ്പിക്കാം, ഇത് മനുഷ്യനോ അതോ ഗന്ധർവ്വനോ? റിക്കി പോണ്ടിംഗിന്റെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞ വൈഭവ് വിസ്മയം

by Brave India Desk
Feb 7, 2026, 12:03 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അണ്ടർ-19 ലോകകപ്പ് ഫൈനലിലെ വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ്ങ് കണ്ടപ്പോൾ ഞാൻ പഴയൊരു മത്സരത്തെക്കുറിച്ച് ഓർത്തുപോയി. 23 വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ ആ ഗെയിം ഇന്നും ഒരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നുണ്ട്. അതെ,2003-ലെ ലോകകപ്പ് ഫൈനൽ.

അന്ന് ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും റിക്കി പോണ്ടിങ്ങും ഡാമിയൻ മാർട്ടിനും ഇന്ത്യൻ ബോളർമാരെ ക്രൂരമായി തല്ലിച്ചതച്ചു. 50 ഓവറുകളിൽ 359 റൺസാണ് അവർ വാരിക്കൂട്ടിയത്. അന്ന് ഞാൻ ആലോചിച്ചിരുന്നു- ”ഒരു വേൾഡ് കപ്പ് ഫൈനലിൽ ഇതുപോലൊരു ബാറ്റിങ്ങ് പ്രകടനം ഇന്ത്യൻ ടീമിൽനിന്ന് കാണാനാവുമോ!? പോണ്ടിങ്ങിനോട് കിടപിടിക്കുന്ന ഇന്നിങ്സ് ഒരു ഭാരതീയൻ എന്നെങ്കിലും കളിക്കുമോ?

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

പക്ഷേ ആ സ്വപ്നം യാഥാർത്ഥ്യമാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലുകളിൽ കളിക്കാർ ഭീകരമായ സമ്മർദ്ദമാണ് അനുഭവിക്കാറുള്ളത്. അവിടെ ഐ.പി.എൽ മാതൃകയിലുള്ള വെടിക്കെട്ട് ഒരിക്കലും സാദ്ധ്യമാകാറില്ല. 1996-ൽ അർജ്ജുന രണതുംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ലോകകപ്പ് ജയിച്ചത്. പിൽക്കാലത്ത് രണതുംഗ പറഞ്ഞു- ”ഞാൻ വളരെ കൂൾ ആയിട്ടാണ് ലോകകപ്പിൽ പങ്കെടുത്തത്. സെമിഫൈനൽ വരെ എനിക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. പക്ഷേ ഫൈനലിൽ എത്തിയപ്പോൾ കഥ മാറി. സമ്മർദ്ദം എന്താണെന്ന് ഞാൻ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു.”

അതാണ് ലോകകപ്പ് ഫൈനലുകളുടെ പ്രത്യേകത. സിംഹഹൃദയർ പോലും ഒന്ന് വിറച്ചുപോകും. അപ്പോഴാണ് വൈഭവ് ഒരു ലോകകപ്പ് ഫൈനലിൽ 80 പന്തുകളിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയിരിക്കുന്നത്! ഈ ബാലൻ ഒരു മനുഷ്യനാണെന്ന് തോന്നുന്നില്ല! അവൻ മറ്റേതോ ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ വന്ന ഗന്ധർവ്വനാണ്. 2003-ലെ കംഗാരുപ്പടയുടെ ബാറ്റിങ്ങ് വിസ്ഫോടനം ഇനി നമുക്ക് മറക്കാം. അതിനേക്കാൾ വലിയ സംഹാര താണ്ഡവം നാം വൈഭവിൽ നിന്ന് കണ്ടുകഴിഞ്ഞു.

ബീഹാറിലാണ് വൈഭവ് ജനിച്ചത്. അവിടത്തെ അത്ലീറ്റുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ എന്താണെന്ന് നാം പല തവണ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എ.പി.ജെ അബ്ദുൽ കലാം ഇന്ത്യയുടെ പ്രസിഡൻ്റ് ആയിരുന്ന സമയത്ത് ഹൈദരാബാദിൽ വെച്ച് നാഷണൽ ഗെയിംസ് നടന്നിരുന്നു. അന്ന് ബീഹാറിൻ്റെ താരങ്ങൾ ബൂട്സും യൂണിഫോമും ഇല്ലാതെയാണ് മാർച്ച് നടത്തിയത്.

ശാന്തീദേവി എന്ന അത്ലീറ്റ് ഒരുകാലത്ത് ബീഹാർ കബഡി ടീമിൻ്റെ അഭിമാനമായിരുന്നു. പക്ഷേ കളിയിൽ നിന്ന് വിരമിച്ചതിനുശേഷം അവർക്ക് ഉപജീവനത്തിനുവേണ്ടി മാർക്കറ്റിൽ പച്ചക്കറികൾ വിൽക്കേണ്ടിവന്നു.  ശാന്തീദേവി ഒരു അഭിമുഖത്തിൽ പറഞ്ഞു- ”എനിക്ക് കിട്ടിയ മെഡലുകൾ ഞാൻ എൻ്റെ മക്കളിൽനിന്ന് ഒളിച്ചുവെച്ചിരിക്കുകയാണ്. അവർ സ്പോർട്സ് താരങ്ങളാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.’

ബീഹാറിൻ്റെ ആ മണ്ണിൽ നിന്നാണ് വൈഭവ് ഉദിച്ചുയർന്നത്. ആദ്യം അവൻ ഐ.പി.എൽ ജയിച്ചടക്കി. പിന്നീട് ഇന്ത്യയുടെ കൗമാര ടീമിനൊപ്പം ലോകം ചുറ്റി സഞ്ചരിച്ചു. കഴിഞ്ഞ വർഷം വൈഭവ് ഇംഗ്ലണ്ടിൽ യൂത്ത് ഓ.ഡി.ഐ സീരീസ് കളിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിൻ്റെ കപ്പിത്താൻ തോമസ് റ്യൂ ആയിരുന്നു. ആ സീരീസിൽ വൈഭവ് അപമാനിക്കപ്പെട്ടിരുന്നു. വൈഭവിനെ പുറത്താക്കിയതിനുശേഷം ഇംഗ്ലിഷ് ബോളറായ ജാക്ക് ഹോം ഒരു സെൻ്റ് ഓഫ് നൽകിയിരുന്നു! ”ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് പോകൂ” എന്നായിരുന്നു വൈഭവിനോടുള്ള ആക്രോശം.

ഏതാനും മാസങ്ങൾക്കുശേഷം അതേ തോമസ് റ്യൂ നയിച്ച ഇംഗ്ലിഷ് ടീം വൈഭവിനെതിരെ അണ്ടർ-19 ലോകകപ്പ് ഫൈനൽ കളിക്കാനിറങ്ങി! ബാക്കിയെല്ലാം ചരിത്രമാണ്. സ്ഫടികത്തിലെ ആടുതോമയോട് തീപ്പെട്ടി ചോദിച്ച വില്ലൻ്റെ അവസ്ഥയാണ് ഇംഗ്ലിഷ് ടീമിന് വന്നുപെട്ടത്. വൈഭവ് സൂര്യവൻശിയുടെ ബ്രൂട്ടൽ ഹിറ്റിങ്ങ് ഒരു പ്രസ്താവനയായിരുന്നു-
”തീപ്പെട്ടിയില്ല. തീ ഇരിക്കട്ടെടാ..!! ”

 

 

കുറിപ്പ്: സന്ദീപ് ദാസ്

Tags: bcciindian cricketvaibhav suryavanshi
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies