ന്യൂഡല്‍ഹി:ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും 58-ാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഭീകരവാദം, കലാപം തടയല്‍, സൈബര്‍ സുരക്ഷ ,അതിര്‍ത്തികള്‍ ശക്തികള്‍ ,മയക്കുമരുന്ന് ,കള്ളക്കടത്ത് തുടങ്ങി പോലീസിനെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജസ്ഥാനിലെ ഇന്റ്ര്‍നാഷ്ണല്‍ സെന്റ്‌റിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപികരിച്ചതിന് ശേഷം ജയ്പൂരില്‍ നടക്കുന്ന ആദ്യ ദേശീയ സമ്മേളനമാണിത്.ജയ്പൂരില്‍ ജനുവരി 5 മുതല്‍ 7 വരെയാണ് സമ്മേളനം നടക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ്ഷാ , കേന്ദ്ര ആഭ്യന്തര സെക്രട്ടറി ,കേന്ദ്ര പോലീസ് സംഘടനകളുടെയും കേന്ദ്ര സായുധ പോലീസ് സേനകളുടെയും തലവന്‍മാര്‍ എന്നിങ്ങനെ നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.








