ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമനാണെന്ന് കർണാടക മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെര അഞ്ജനേയ. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആഞ്ജനേയ.
സിദ്ധരാമയ്യ തന്നെ രാമനാണ്. സിദ്ധരാമയ്യ ശ്രീരാമനാണ്. അദ്ദേഹം നമ്മുടെ ഹൃദയത്തിലാണുള്ളത്’’ പിന്നെ എന്തിനാണ് ആ രാമനെ (അയോദ്ധ്യ) ക്ഷേത്രത്തിൽ പോയി ആരാധിക്കുന്നത്. അതാണ് ബിജെപിയുടെ രാമൻ. ബിജെപി ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നു. അവർ ചെയ്യട്ടെയെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
സിദ്ധരാമയ്യയെപോലെ രാമനും നമ്മുടെ ഹൃദയത്തിലാണുള്ളത്. എന്റെ പേര് ആഞ്ജനേയ എന്നാണ്. ഹനുമാന്റെ മറ്റൊരു പേരാണത്. എന്താണ് ആഞ്ജനേയ അഥവാ ഹനുമാന്‍ ചെയ്തത് എന്നറിയാമോ? അദ്ദേഹം തന്റെ നെഞ്ച് പിളർന്ന് സീതയേയും രാമനേയും തുറന്ന് കാട്ടി,’’ ആഞ്ജനേയ പറഞ്ഞു.
ഇത്തരം വിഡ്ഢികളും സ്വജനപക്ഷപാതികളും ഹിന്ദു വിരുദ്ധരും മുൻകാലങ്ങളിൽ മന്ത്രിമാരായിരുന്നത് സംസ്ഥാനത്തിന്റെ ദൗർഭാഗ്യമാണെന്നും സിദ്ധരാമയ്യയുടെ പൂജാ കർമ്മങ്ങൾ നടക്കട്ടെയെന്നും ആഞ്ജനേയയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നാൽ പറഞ്ഞു.








