മുംബൈ: താൻ ചെയ്ത ഒരു തമാശ ഓഫീസിലെ പകുതിയിലധികം ജീവനക്കാരെയും വേദനിപ്പിച്ച കഥ പങ്കിട്ട് സിറോദ സ്ഥാപകൻ നിതിൻ കാമത്ത്. സ്ഥാപകരായ നിതിനും നിഖിലും വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് സീറോദ ഓഫീസിൽ വ്യാജ പോലീസ് റെയ്ഡ് സംഘടിപ്പിക്കുകയായിരുന്നു നിതിൻ കാമത്ത്. ഇതാണ് വലിയ വേദനയ്ക്ക് കാരണം ആയത്. അവലോൺ ലാബ്സിന്റെ സിഇഒയും സ്ഥാപകനുമായ വരുൺ മയ്യ ആതിഥേയത്വം വഹിച്ച ‘വൺ പ്ലസ് ഡിസ്‌കഷൻ എന്ന പരിപാടിയിലാണ് നിതിൻ കാമത്ത് തന്റെ മനസ് തുറന്നത്.
ഞാൻ ഓഫീസിൽ ഒരു തമാശ നടത്തി, ഞങ്ങളുടെ ഓഫീസ് റെയ്ഡ് ചെയ്യാൻ എനിക്ക് ഈ കന്നഡ നടന്മാരെ കിട്ടി, ഞങ്ങളുടെ ഓഫീസ് റെയ്ഡ് ചെയ്യാനും എല്ലാം പിടിച്ചെടുക്കാനും അവരെ ഏൽപ്പിച്ചു. ‘നിങ്ങളുടെ സ്ഥാപകൻ ചതിയനാണ്, ഓടിപ്പോയി’ എന്ന് പറഞ്ഞ് പോലീസുകാർ റെയ്ഡ് ചെയ്യുന്ന ഒരു തമാശ ആയിരുന്നുവെന്ന് ജീവനക്കാർ ആരും കരുതിയില്ല. പക്ഷേ അന്ന് ആ പ്രാങ്ക് കാരണം ഞങ്ങളുടെ ഓഫീസിലെ പകുതി പേരും അന്ന് കരഞ്ഞിരുന്നു. 2014 ൽ സീറോദ സ്റ്റാർട്ട്അപ്പ് ആയിരിക്കെയാണ് സംഭവം.
2019ൽ കാമത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തമാശയുടെ വീഡിയോ പങ്കുവെച്ചിരുന്നു.’നിതിൻ എവിടെ’ എന്ന് വ്യാജ പോലീസുകാർ സീറോദ ജീവനക്കാരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. കുറച്ച് പേർ റെയ്ഡിനെകുറിച്ച് വ്യാജപോലീസുകാരോട് ചോദിക്കുന്നു. നിമിഷങ്ങൾക്ക് ശേഷം നിഥിനും നിഖിൽ കാമത്തും കടന്നുവന്ന് തമാശ വെളിപ്പെടുത്തുന്നു.
Discussion about this post