കൊച്ചി: കുന്നത്ത് നാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോൺഗ്രസ് ഓഫീസിന് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണം. യൂത്ത് കോൺഗ്രസ് കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. പതിനഞ്ചോളം പേരടങ്ങന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റിലായവർക്ക് ജാമ്യം നൽകിയതോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.
Discussion about this post