ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മുസ്സൂരി സ്വദേശി മുഹമ്മദ് വാസിമാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വാസിമിനെ പോലീസ് ജാമ്യത്തിൽ വിട്ടു.
പ്രാദേശിക മാദ്ധ്യമത്തോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു വാസിം യോഗിയെ അധിക്ഷേപിച്ചത്. യോഗി ആദിത്യനാഥ് ഗുണ്ടയാണെന്നും ഇയാൾ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗുണ്ടയാണ്. തനിക്ക് മേൽ കേസ് എടുക്കുന്നതിൽ എടുക്കട്ടെ. തനിക്ക് അതിൽ ഭയമില്ല. തങ്ങൾ മുസ്ലീങ്ങളാണ്. തങ്ങളെ നശിപ്പിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ആകാശത്താണ്. ആറ് വർഷവും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേർതിരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് യോഗി ചെയ്തതെന്നും വാസിം മാദ്ധ്യമത്തോട് പ്രതികരിച്ചു.
ഈ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വാസിമിനെ അറസ്റ്റ് ചെയ്തത്. വീഡിയോയിൽ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം അറസ്റ്റിന് പിന്നാലെ മര്യാദയ്ക്ക് നടക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി വാസിം വീണ്ടും രംഗത്ത് എത്തി. പോലീസ് മർദ്ദിച്ചെന്നും വാസിം പറഞ്ഞു.
Discussion about this post