ഡല്‍ഹി: പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ പേരും.
നളിനി ചിദംബരത്തെ പ്രതിയായോ സാക്ഷിയായോ അല്ല കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാദ ഇടപാടുകള്‍ അറിയാമായിരുന്ന വ്യക്തി എന്ന നിലയിലാണ് നളിനിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാതങ് സിംഗിന്റെ ഭാര്യ മനോരഞ്ജ സിങ്, ശാരദ ഗ്രൂപ്പ് ചെയര്മാന് സുദീപ്താ സെന്‍, വ്യവസായി ശന്തനു ഘോഷ് എന്നിവരുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ മനോരഞ്ജന്‍ സിന്‍ഹയുടെ അഭിഭാഷകയായിരുന്നു നളിനി ചിദംബരം. 2013 ഏപ്രിലില്‍ സി.ബി.ഐയ്ക്ക് സുദീപ്താ എഴുതിയ കത്തിലും നളിനി ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post