ബ്യൂണസ് ഐറീസ്: അർജന്റീനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. അർജന്റീനയിലെ ലാ റിയോജയിലാണ് ഭൂചലനം ഉണ്ടായത്.
ഉച്ചയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടെന്നാണ് സൂചന. ലാ റിയോജയിൽ 127 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനം ലോകത്തെ ആണ് ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അർജന്റീനയിലും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ജപ്പാനിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 62 പേർക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post