തൃശൂർ: കേരളത്തിലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തെ ശക്തമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ്. ഇപ്പോൾ അവർ ഇന്ത്യ മുന്നണി ഉണ്ടാക്കി അവരുടെ ആശയങ്ങളും നയങ്ങളും ഒരു വ്യത്യാസവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ ഏറെക്കാലമായി ഇടത് -വലത് മുന്നണികൾ വഞ്ചനയുടെ നാടകം കളിക്കുകയാണ്. രണ്ടു പേരും അഴിമതിയും കുടുംബവാഴ്ചയും ഒരുമിച്ച് നടപ്പാക്കുന്നു.കേരള വികസനത്തിന് ബിജെപി അധികാരത്തിൽ വരണം. ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ വികസത്തിലൂടെ രാജ്യത്ത് വികസനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പുതിയ റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം നിർമ്മിക്കുന്നു. എന്നാൽ ഇൻഡി മുന്നണി മോദി വിരോധത്താൽ ഒന്നും നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് അറിയാം. കണക്ക് ചോദിക്കാൻ പാടില്ലെന്ന് പറയുന്നു. കണക്ക് ചോദിച്ചാൽ പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണ്. കേരളത്തിലെ സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഇൻഡി സഖ്യം നമ്മുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുകയാണ്. ആചാരങ്ങൾക്ക് തടസ്സം നിൽക്കുന്നു. തൃശൂർ പൂരത്തിൻറെ കാര്യത്തിലുള്ള രാഷ്ടീയക്കളിയുണ്ടായി. ഇത് ദൗർഭാഗ്യകരാമായെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ കാര്യത്തിലും പിടിപ്പുകേടുണ്ടായി. പൂരം പ്രദർശന നഗരി വാടക തർക്കത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് തൃശൂർ പൂരത്തിൻറെ കാര്യത്തിലുള്ള രാഷ്ട്രീയക്കളിയെക്കുറിച്ച് നരേന്ദ്രമോദി പരാമർശിച്ചത്
Discussion about this post