തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകുമെന്ന് എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെത് സംശുദ്ധ രാഷ്ട്രീയമാണെന്നും എം.വി ഗോവിന്ദൻ സൂചിപ്പിച്ചു.
തൃശ്ശൂർ ബിജെപി തൊടാൻ പോലും പോകുന്നില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഒരു സീറ്റും ബിജെപി നേടാൻ പോകുന്നില്ല. രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് തിരിച്ചറിയണമെന്നും എം.വി ഗോവിന്ദൻ അറിയിച്ചു.
പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ സ്വർണ്ണക്കടത്ത് പരാമർശത്തിനെതിരെയും ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കേരള പൊലീസല്ല ആ പ്രതികളെ പിടിക്കേണ്ടത് എന്നാണ് ഈ വിഷയത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.








