കൊല്‍ക്കത്ത: ചരിത്ര പ്രസിദ്ധ മ്യൂസിയങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ മള്‍ട്ടിപര്‍പ്പസ് മ്യൂസിയത്തില്‍ ബോംബ് ഭീഷണി. മ്യൂസിയത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ മെയില്‍ സന്ദേശം പോലീസിനാണ് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ മ്യൂസിയമാണ് ഇത്.
ടെററൈസേഴ്സ് 111′ എന്ന സംഘടനയുടെ പേരിലാണ് ഇ മെയില്‍ സന്ദേശം. മ്യൂസിയത്തിനകത്ത് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ ഉടന്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. സന്ദേശം ലഭിച്ചതിന് പിന്നാലെ കൊല്‍ക്കത്ത പോലീസും ബോംബ് സ്ക്വാഡും സ്നീഫര്‍ ഡോഗുകളും സ്ഥലത്തെത്തി. മ്യൂസിയം മുഴുവനായും അടച്ചു. സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം മ്യൂസിയത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ തിരച്ചില്‍ നടന്നുവരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post