ന്യൂഡൽഹി : 2024ലെ ടി20 ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂൾ ഐസിസി പുറത്തുവിട്ടു. ജൂൺ 1 മുതൽ 29 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. 20 ടീമുകളാണ് 2024ലെ ടി20 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫൈനൽ മത്സരം ജൂൺ 29ന് ബാർബഡോസിൽ നടക്കും.
ജൂൺ ഒന്നിന് കാനഡയും അമേരിക്കയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. ആദ്യം മത്സരത്തിൽ അയർലാൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 9നാണ് ഇന്ത്യൻ ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുക.
വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് 2024 ടി20 ലോകകപ്പ് നടക്കുന്നത്. പങ്കെടുക്കുന്ന ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. പാകിസ്താൻ, അയർലൻഡ്, കാനഡ, യുഎസ്എ എന്നിവരാണ് ഗ്രൂപ്പ് എ യിൽ ഇന്ത്യക്കൊപ്പമുള്ള മറ്റു ടീമുകൾ.
Discussion about this post